അങ്ങാടി മരുന്ന് കച്ചവടത്തിൻ്റെ മറവിൽ വ്യാജമദ്യ വിൽപ്പന; തോക്ക് സുരേഷും സംഘവും അറസ്റ്റിൽ

Sale of counterfeit liquor under the guise of drug trade  Thok Suresh and his gang were arrested
Sale of counterfeit liquor under the guise of drug trade  Thok Suresh and his gang were arrested
മൂന്ന് കിലോമീറ്ററിൽ കൂടുതൽ ദൂരം ഉണ്ടെങ്കിൽ ട്രാൻസ്പോർട്ട് ചാർജ്ജും ഈടാക്കും. അല്ലെങ്കിൽ ഡെലിവറി ഫ്രീ ആണ്.

എറണാകുളം/കാക്കനാട് : ബുക്ക് ചെയ്താൽ ഓണക്കാലത്ത് വില കുറഞ്ഞ മദ്യം ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കുവാൻ ഓർഡർ എടുത്ത് വന്നിരുന്ന സംഘം വ്യാജ മദ്യവുമായി എക്സൈസിൻ്റെ പിടിയിൽ. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പിൽ വീട്ടിൽ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52) സുരേഷിൻ്റെ ഭാര്യ മിനി (47) കാക്കനാട് ഇടച്ചിറ, പർലിമൂല വീട്ടിൽ ഫസലു എന്ന നാസർ (42) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. 

ഇവരുടെ താമസ സ്ഥലത്ത് നിന്ന് പുതുച്ചേരിയിൽ നിന്ന് കടത്തി കൊണ്ട് വന്ന അര ലിറ്ററിൻ്റെ 77 കുപ്പി വ്യാജമദ്യം എക്സൈസ് പിടിച്ചെടുത്തു. വൻ ലാഭം പ്രതീക്ഷിച്ച് മദ്യക്കച്ചവടത്തിന് ഇറങ്ങിയ തോക്കിനും സംഘത്തിനും ഇനി പൊന്നോണം ജയിലിൽ ആഘോഷിക്കാം. അതീവ രഹസ്യമായായിരുന്നു ഇവർ മദ്യക്കച്ചവടത്തിനുള്ള ഓർഡർ എടുത്തിരുന്നത്. ചുറ്റുപാടും ഉള്ള ആർക്കും തന്നെ ഇവർ മദ്യം നൽകിയിരുന്നില്ല. 

ഓർഡർ എടുത്ത ശേഷം ഓണക്കാലത്ത് വൻതോതിൽ വ്യാജമദ്യം ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കുവാനായിരുന്നു ഇവരുടെ പ്ലാൻ. ഏറ്റവും കുറഞ്ഞത് പത്തെണ്ണം എങ്കിലും ബുക്ക് ചെയ്യണം. പത്തെണ്ണം ബുക്ക് ചെയ്താൽ ഒരെണ്ണം സൗജന്യമായി നൽകും.  കാക്കനാട് ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഓർഡർ എടുത്തിരുന്നുള്ളൂ. 

Sale of counterfeit liquor under the guise of drug trade  Thok Suresh and his gang were arrested

മദ്യവിൽപ്പന  പരിസരവാസികൾ അറിയാതിരിക്കാനായിരുന്നു ഇത്തരത്തിൽ ചെയ്തിരുന്നത്. അന്യസംസ്ഥാനക്കാരുടെ ക്യാംമ്പ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ബുക്കിങ്ങ് എടുത്തിരുന്നത്. ഓർഡർ പിടിച്ച് കൊടുത്തിരുന്നത് ഫസലു എന്ന നാസർ ആണ്. ഓർഡർ ലഭിച്ച പ്രകാരമുള്ള മദ്യം ബിഗ് ഷോപ്പർ സഞ്ചിയിൽ അടക്കി വച്ച ശേഷം സഞ്ചിയുടെ മുകൾ ഭാഗത്ത് അങ്ങാടി മരുന്നുകൾ നിരത്തും.  തുടർന്ന് സുരേഷും ഭാര്യയും കൂടി ഓട്ടോ റിക്ഷയിൽ അങ്ങാടി മരുന്ന് എത്തിക്കുന്നു എന്ന വ്യാജേന ആവശ്യക്കാരുടെ വീടുകളിൽ സാധനം എത്തിക്കുന്നതായിരുന്നു ഇവരുടെ വിൽപ്പനയുടെ രീതി. 

നേരത്തെ ഇവർക്ക് അങ്ങാടി മരുന്നുകളുടെ കച്ചവടം ആയിരുന്നു. മൂന്ന് കിലോമീറ്ററിൽ കൂടുതൽ ദൂരം ഉണ്ടെങ്കിൽ ട്രാൻസ്പോർട്ട് ചാർജ്ജും ഈടാക്കും. അല്ലെങ്കിൽ ഡെലിവറി ഫ്രീ ആണ്. അരലിറ്റർ മദ്യത്തിന് 350 രൂപയാണ് ഈടാക്കിയിരുന്നത്. ബുക്കിംഗ് പൊടി പൊടിച്ചതോടെ അതീവ രഹസ്യമായി നടത്തിയിരുന്ന മദ്യക്കച്ചവടം പരസ്യവാചകം പോലെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റെ ടീമിൻ്റെ ചെവിയിലുമെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഇടച്ചിറ സ്വദേശിയായ തോക്ക് എന്ന് വിളിക്കുന്ന സുരേഷും സംഘവുമാണ് മദ്യ കച്ചവടം നടത്തുന്നതെന്ന് എക്സൈസ് കണ്ടെത്തി. 

തോക്കിൻ്റെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് സംഘം ഇവരുടെ വീടിൻ്റെ ടെറസ്സിന് മുകളിൽ കൂട്ടിയിട്ടിരുന്ന മണൽക്കൂനക്കുള്ളിൽ  കുഴിച്ചിട്ട നിലയിൽ 77 കുപ്പി വ്യാജമദ്യം കണ്ടെടുക്കുകയായിരുന്നു.  തുടർന്നുള്ള ചോദ്യം ചെയ്യലിൽ അങ്ങാടി മരുന്ന് കച്ചവടത്തിൽ ഇവരെ സഹായിച്ചിരുന്ന കുടുകുടു എന്ന് വിളിക്കുന്ന മനാഫ് എന്ന ആൾ പോണ്ടിച്ചേരിയിൽ നിന്ന് കടത്തി കൊണ്ട് വന്ന് വിൽക്കാൻ ഏൽപ്പിച്ചതാണെന്ന് ഇവയെന്ന് ഇവർ വെളിപ്പെടുത്തി.  

എടുത്തിരുന്ന മദ്യത്തിൻ്റെ ഭൂരിഭാഗവും ബുക്കിങ്ങ് ആയതോടെ കൂടുതൽ മദ്യം ഇറക്കാൻ പ്ലാൻ ഇടുന്നതിനിടെയാണ് പിടിയിലായതെന്നും ഇവർ പറഞ്ഞു. ഇവരുടെ മൊഴി പ്രകാരം മനാഫിനെ പ്രതി ചേർത്തിട്ടുണ്ട്.  പുതുച്ചേരിയിൽ മാത്രം വിൽക്കപ്പെടുന്ന ഈ മദ്യം അവിടെ നിന്ന്  നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് ഇത്രയും അവളിൽ കൈവശം സൂക്ഷിച്ച് വിൽപ്പന നടത്തുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്. 

ഈ മദ്യത്തിൻ്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വരു ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എൻഫോഴ്സ്മെൻ്റ് അസി: എക്സൈസ് കമ്മീഷണർ ടി. എൻ. സുധീർ അറിയിച്ചു.  ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി അനധികൃത മദ്യം - മയക്ക്മരുന്ന് എന്നിവ സംബന്ധിച്ച് വരും ദിവസങ്ങളിലും  കർശന പരിശോധ തുടരുന്നതാണെന്നും അസി. കമ്മീഷണർ അറിയിച്ചു.  

എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി.സജി, ഇൻസ്പെക്ടർ ടി.എൻ. അജയകുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവൻ്റീവ് ഓഫീസർ കെ. കെ. അരുൺ, കെ. ആർ സുനിൽ, സ്പെഷ്യൽ സ്ക്വാഡ് വനിതാ സിഇഒ സരിതാ റാണി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി.സി.പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു.
 

Tags