സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കണം, ഭരണഘടനയെ അപമാനിച്ച ആളെ മന്ത്രിസഭയില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടിയും തെറ്റ് ; വി.ഡി സതീശൻ

v d satheesan
v d satheesan

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഇന്ത്യൻ ഭരണഘടന അവഹേളിച്ചെന്ന കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാൻ മന്ത്രിസ്ഥാനം ഉടൻ രാജിവെക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ഭരണഘടന വിരുദ്ധമായിട്ടാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ആദ്യം രാജിവെച്ച സജി ചെറിയാനെ പിൻവാതിലിലൂടെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈകോടതി വിധി.

ഗുരുതര പരാമർശത്തിന്‍റെയും ഹൈകോടതി വിധിയുടെയും അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം സജി ചെറിയാൻ രാജിവെക്കണം. അല്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Tags