സായ്ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
Sat, 23 Apr 2022

സൈബർ വിദഗ്ധനായ സായ്ശങ്കർ സാമ്പത്തിക തട്ടിപ്പു കേസുകളിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി. തൽക്കാലം അറസ്റ്റ് വിലക്കിയിട്ടുണ്ട്. എറണാകുളം വാഴക്കാല സ്വദേശി അസ്ലമിൽ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലും ഇലക്ട്രോണിക് ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്തു കോഴിക്കോട് സ്വദേശി എം. കെ.മിൻഹാജിൽ നിന്നു 36 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലും നൽകിയ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദിലീപിന്റെ ഫോണിൽനിന്നു സായ്ശങ്കർ നീക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.