പിഷാരടി 'ജൈവ ബുദ്ധിജീവി'യല്ല; പിന്തുണയുമായി ശബരീനാഥന്‍

google news
sabarinath

യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎസ് ശബരിനാഥന്‍. ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു. 

ശബരിനാഥന്‍ പറഞ്ഞത്: ''രമേശ് പിഷാരടി മന്ത്രി ആര്‍.ബിന്ദുവിന്റെ ഭാഷയില്‍ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല, പക്ഷേ ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ല ''

ഇന്നലെ തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ പരിഹാസമാണ് രമേശ് പിഷാരടി ഉന്നയിച്ചത്. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറഞ്ഞു. ഞങ്ങള്‍ക്ക് എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ലെന്നും പിഷാരടി പരിഹാസത്തോടെ പറഞ്ഞു. 

Tags