ശബരിമലയില്‍ ഭക്തനെ പിടിച്ചു തള്ളിയ സംഭവം; ദേവസ്വം ബോര്‍ഡ് വാച്ചറെ സസ്പെന്‍ഡ് ചെയ്തു
Thu, 19 Jan 2023

സംഭവത്തില്‍ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം നടത്തി. അരുണ്‍കുമാറിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് വിശദീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: ശബരിമലയില്‍ ഭക്തനെ പിടിച്ചു തള്ളിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വാച്ചറെ സസ്പെന്‍ഡ് ചെയ്തു.ദേവസ്വം ബോര്‍ഡ് അച്ചടക്കനടപടിയുടെ ഭാഗമായി മണര്‍ക്കാട് ദേവസ്വത്തിലെ വാച്ചര്‍ അരുണ്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മകരവിളക്ക് ദിവസം ശ്രീകോവിലിന് മുന്നില്‍ നിന്ന അന്യസംസ്ഥാന ഭക്തനോട് അരുണ്‍കുമാര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. അരുണ്‍കുമാറിന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം നടത്തി. അരുണ്‍കുമാറിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് വിശദീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.