ശബരിമലയിൽ സുരക്ഷയൊരുക്കാൻ ഇനി കൂടുതൽ ക്യാമറക്കണ്ണുകൾ

More cameras to provide security at Sabarimala
More cameras to provide security at Sabarimala

ശബരിമല : ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കി ദേവസ്വം വിജിലൻസ്. ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ റൂമിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് നിർവഹിച്ചു. 

മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാൻ 245 അത്യന്താധുനിക ക്യാമറകളാണ് ദേവസ്വം വിജിലൻസ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് ഒരുക്കിയിരിക്കുന്ന സി.സി.ടി.വി ക്യാമറകൾക്കും കൺട്രോൾ റൂമിനും പുറമേയാണ് ഈ സംവിധാനം.

More cameras to provide security at Sabarimala

ഇതുവഴി ഓരോ മേഖലകളിലേയും ഭക്തരുടെ ക്യൂ, അതതു മേഖലകളിലെ ആവശ്യകതകൾ തുടങ്ങിയവ കൺട്രോൾ റൂമിലിരുന്ന് ദേവസ്വം വിജലിൻസിന് മനസിലാക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും കഴിയും. 

മരാമത്ത് കോംപ്ലക്‌സിലെ കൺട്രോൾ റൂമിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ: എ അജികുമാർ, ശബരിമല എഡിഎം ഡോ: അരുൺ എസ്. നായർ, ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ,  ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ,  സന്നിധാനം സ്പെഷ്യൽ ഓഫീസർ വി. അജിത്,  ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു തുടങ്ങിയവർ സംബന്ധിച്ചു.
 

Tags