ബാബരി മസ്ജിദ് ദിനത്തിൻറെ പശ്ചാത്തലത്തിൽ സുരക്ഷാ വലയത്തിൽ ശബരീശ സന്നിധാനം
Dec 5, 2024, 22:02 IST
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
ശബരിമല : ബാബരി മസ്ജിദ് ദിനത്തിൻറെ പശ്ചാത്തലത്തിൽ സുരക്ഷാ വലയത്തിൽ ശബരീശ സന്നിധാനം. ആർ എ എഫ്, എൻ ഡി ആർ എഫ്, പോലീസ്, കമാൻഡോ വിഭാഗം എന്നീ സേനകളുടെ നേതൃത്വത്തിൽ വൻ സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച സന്നിധാനത്തും പരിസരത്തും പരിശോധന നടന്നു.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. വലിയ നടപ്പന്തലിൽ നിന്നും താഴെ തിരുമുറ്റത്തേക്ക് കയറുന്ന ഭാഗത്തും പതിനെട്ടാം പടിക്ക് താഴെയും കേന്ദ്രസേനയുടെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തും പരിസരത്തും സംയുക്ത സേനയുടെ റൂട്ട് മാർച്ച് നടന്നു.