ശബരിമല ദർശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
Nov 20, 2024, 13:36 IST
ശബരിമല: ശബരിമല ദർശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ തീർത്ഥാടകൻ ചെങ്ങന്നൂരിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസ്സായിരുന്നു.
ബുധനാഴ്ച പുലർച്ചെയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മേൽ നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.