മണ്ഡല പൂജയ്ക്കായി ഒരുങ്ങി ശബരിമല
ഡിസംബര്‍ 25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും
ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടര്‍ അറിയിച്ചു. ഡിസംബര്‍ 25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. അതേസമയം, സ്‌പോട്ട് ബുക്കിംഗ് 5000 ആക്കി.
ഡിസംബര്‍ 25 ഉച്ചക്ക് ഒന്നിനുശേഷം തങ്ക അങ്കി ഘോഷയാത്ര ഉണ്ടായതിനാല്‍ പമ്പയില്‍നിന്ന് പരമ്പരാഗത തീര്‍ഥാടന പാതയിലൂടെ തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണം ഉണ്ടാകും. ഇതിന് ശേഷം തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരെ പമ്പയില്‍ നിന്ന് വൈകീട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും കലക്ടര്‍ അറിയിച്ചു.
മണ്ഡല പൂജക്ക് അയ്യപ്പ വി?ഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലില്‍ തങ്ക അങ്കി ദര്‍ശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തില്‍ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയില്‍ നിന്നായിരുന്നു ഘോഷയാത്രക്ക് തുടക്കം. 26ന് മണ്ഡല പൂജ നടക്കും