എടവമാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും; 19-ന് പ്രതിഷ്ഠാദിനം

sabarimala

ശബരിമല:  ശബരിമലനട  എടവമാസ പൂജകൾക്കായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. എടവം ഒന്നായ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും.

മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും. 19-നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
 

Tags