പാലക്കാട്ട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു
rss leader

പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ.ശ്രീനിവാസന്‍ (40) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒന്നോടെ നഗരമധ്യത്തിലെ മാര്‍ക്കറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനത്തിനുള്ളില്‍ വച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. അഞ്ചംഗ സംഘം ബൈക്കുകളില്‍ എത്തി വ്യാപാര സ്ഥാപനത്തില്‍ കയറി ആക്രമിക്കുകയായിരുന്നു.

കൈയ്ക്കും കാലുകളിലും കഴിത്തിലും വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം സംഭവിച്ചു. മുറിവുകളില്‍ നിന്നും രക്തം കാര്യമായി വാര്‍ന്ന് പോയതാണ് മരണകാരണമെന്നാണ് വിവരം. നിരവധി വെട്ടുകള്‍ ശ്രീനിവാസന്റെ ശരീരത്തിലേറ്റിരുന്നു.

Share this story