ആര്‍ എസ് എസ് കാര്യവാഹിന് കുത്തേറ്റു; അന്വേഷണം ആരംഭിച്ച് പൊലീസ്

google news
police8

അമ്പലത്തിന്‍കാലയില്‍ ആര്‍എസ്എസ് കാര്യവാഹിന് കുത്തേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30 യോടെയായിരുന്നു സംഭവം. 

ബൈക്കില്‍ കയറാന്‍ തുടങ്ങിയ വിഷ്ണുവിനെ അഞ്ചോളം പേര്‍ ഉള്‍പെടുന്ന സംഘം ചവിട്ടി വീഴ്ത്തി കത്തി കെണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കഞ്ചാവ് മാഫിയ സംഘമാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. ആക്രമണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags