'ആര്‍എസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തുന്നു'; കേരളത്തില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

google news
pinarayi vijayan

പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആര്‍എസ്എസ് നീക്കം കേരളത്തില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നു. 

കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ല മുഖ്യമന്ത്രി പറഞ്ഞു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സാദരം എംടി ഉത്സവം പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. 

പൗരത്വഭേദഗതി നിയമം ഒരു കാലത്തും കേരളത്തില്‍ നടപ്പാക്കില്ല. എന്നാല്‍ ഇത്തരത്തില്‍ വര്‍ഗീയ നീക്കങ്ങളുണ്ടാകുമ്പോള്‍ മതനിരപേക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ എതിര്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 

Tags