ആലുവയില്‍ ബസ്സിലെ സ്ത്രീയുടെ 8000 രൂപ കവര്‍ന്നു; രണ്ട് പേര്‍ പിടിയില്‍

arrest

ആലുവയില്‍ ബസ്സില്‍ മോഷണം നടത്തിയ രണ്ട് പേ!ര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മാരി (24), ദേവി (29) എന്നിവരെയാണ് പിടികൂടിയത്. ഇവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ആലുവ എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിലായിരുന്നു മോഷണം നടന്നത്. 

എന്‍എഡി വഴി പോകുന്ന ബസ്സില്‍ കയറിയ ഇരുവരും സ്ത്രീയുടെ ബാഗില്‍ സൂക്ഷിച്ച 8000 രൂപ മോഷ്ടിക്കുകയായിരുന്നു. ഈ സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ മോഷണം നടത്തിയ കേസുകളില്‍ പ്രതികളാണ് ഇരുവരും.

Tags