ചെങ്ങന്നൂരില്‍ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 32 ലക്ഷം രൂപ പിടികൂടി

arrest1
arrest1

 സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്‌സൈസ് പിടികൂടി.

ചെങ്ങന്നൂരില്‍ കുഴല്‍പ്പണ വേട്ട. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്. ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ എക്‌സൈസ് പിടികൂടി.

 സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്‌സൈസ് പിടികൂടി. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എക്‌സൈസും ചെങ്ങന്നൂര്‍ ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കണ്ടെടുത്ത പണവും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി.

Tags