കണ്ണൂരിൽ നിന്നും കാണാതായ കന്യാസ്ത്രി കോടതിയിൽ ഹാജരായി ; ഇരുപത്തിയഞ്ച് വർഷത്തെ സന്യാസജീവിതം മതിയാക്കിയ റോസമ്മ ഇനി ദാമ്പത്യ ജീവിതത്തിലേക്ക്..

google news
rosamma

കണ്ണൂർ: കണ്ണൂരിൽ നിന്നും കാണാതായ കന്യാസ്ത്രി കോടതിയിൽ ഹാജരായി. ഇരുപത്തിയഞ്ച് വർഷത്തെ സന്യാസജീവിതം ഉപേക്ഷിച്ച് കാസർഗോഡ് കടുമേനി സ്വദേശിനിയായ റോസമ്മ (44) കാമുകനോടൊപ്പം ജീവിക്കാൻ തീരുമാനിച്ച വിവരം കോടതിയെ അറിയിക്കുകയായിരുന്നു.ഇതനുസരിച്ച് കോടതി ഇവരെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ വിട്ടയച്ചു.അഞ്ചു വർഷം മുമ്പ് ജമ്മുവിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതിയുടെ സഹോദരനായ കൊല്ലത്തെ തോമസ് സക്കറിയ ക്കൊപ്പമാണ് മെയ് 1ന് റോസമ്മ ചൊവ്വയിലെ താമസസ്ഥലത്ത് നിന്നും പോയത്. റോസമ്മയെ കാണാനില്ലെന്ന് സഹോദരൻ ടൌൺ പോലീസിൽ പരാതി നൽകിയിരുന്നു.

നേരത്തെ ഫോണിലൂടെ പരിചയപ്പെട്ട തോമസ് കോവിഡ് ബാധിച്ച് ശരീരം തളർന്ന ചാച്ചനെ സഹായിക്കാൻ മാസങ്ങളോളം വീട്ടിൽ വന്ന് താമസിച്ചപ്പോഴാണത്രെ അദ്ധ്യാപികയായ റോസമ്മ പ്രണയത്തിലായത്. തന്നെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ് റോസമ്മ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകാൻ ആഗ്രഹമറിയച്ചതിനാൽ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് എസ്.അമ്പിളി അനുവദിച്ചു.തുടർന്ന് റോസമ്മ തോമസിനോടൊപ്പം പോയി.  തോമസിന് ഭാര്യയും മക്കളുമുണ്ടെങ്കിലും ഇവർ വേർപിരിഞ്ഞാണത്രെ കഴിയുന്നത് .

Tags