ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസ് ; അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം

google news
hariharan

ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം. തേഞ്ഞിപ്പാലം സ്വദേശികളായ സജീഷ് (34), മുഹമ്മദ് ബഷീര്‍ (34), സഫ്‌സീര്‍ (32), ജിതേഷ് (37), അജിനേഷ് (32) എന്നിവരെയാണ് തേഞ്ഞിപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.


പ്രതികള്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹരിഹരന്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലായിരുന്നു അറസ്റ്റ്. പ്രതികള്‍ ഉപയോഗിച്ച കെ.എല്‍ 18 എന്‍ 7009 നമ്പര്‍ ഹ്യുണ്ടായ് കാറാണ് തേഞ്ഞിപ്പലം പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ സിബിന്‍ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീട്ടില്‍നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് സിബിന്‍ ലാല്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റു ചിലരാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. സിബിന്‍ ലാലും മറ്റുള്ളവരും സിപിഐഎം, ഡിവൈഎഫ്‌ഐ അനുഭാവികളാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

Tags