ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

google news
sathyabhama

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമയ്ക്ക് അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം കോടതി നേരത്തെ നല്‍കിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക. 

മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുമെന്നും നേരെത്തെ സിംഗിള്‍ ബഞ്ച് വാക്കാല്‍ വ്യക്തമാക്കിയിരുന്നു.

മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു നിലപാട്. കൂടാതെ സത്യഭാമ പരാമര്‍ശം നടത്തിയത്  പരാതിക്കാരനുള്‍പ്പെടുന്ന പ്രത്യേക സമുദായത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് വ്യക്തമാണെന്നും നിറത്തെ സംബന്ധിച്ച പരാമര്‍ശവും  പരോക്ഷമായി പരാതിക്കാരന്റെ ജാതിയെക്കുറിച്ച് പറയുന്നതിനു വേണ്ടിയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags