ആര്‍ എല്‍ വി രാമകൃഷ്ണന് വേദി നല്‍കും, കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പങ്കെടുപ്പിക്കും: സുരേഷ് ഗോപി

google news
suresh

ആര്‍ എല്‍ വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ് ഗോപി. കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആര്‍എല്‍വി രാമകൃഷ്ണനെ പങ്കെടുപ്പിക്കും. കലാമണ്ഡലം ഗോപിയുടെ പത്മ അവാര്‍ഡ് വിവാദങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.

പത്മശ്രീ അവാര്‍ഡിന് സഹായം അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാര്‍ഡ് നിര്‍ണയത്തില്‍ പല അഴിമതിയും നടന്നിട്ടുണ്ട്. തനിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സെല്‍ഫ് അഫിഡവിറ്റ് നല്‍കാനും നിര്‍ദേശിച്ചു. പുറത്ത് പറയാതിരുന്നത് കലാമണ്ഡലം ഗോപിയോടുള്ള സ്‌നേഹം കൊണ്ട്. കലാമണ്ഡലം ഗോപി എല്ലാം വെളിപ്പെടുത്തിയാല്‍ സന്തോഷം.
കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ല. സന്ദര്‍ശനം ഒഴിവാക്കിയത് കലാമണ്ഡലം ഗോപിക്ക് രാഷ്ട്രീയ ബാധ്യതകള്‍ ഉള്ളതിനാല്‍. സ്വന്തം ഇഷ്ടപ്രകാരം സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Tags