ആ പരിപാടിയിൽ നിന്നൊഴിഞ്ഞത് മറ്റൊന്ന് ഏറ്റുപോയതിനാൽ; സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ

google news
rlv suresh gopi

കൊച്ചി: നിറത്തിന്റെ പേരിൽ തനിക്കുണ്ടായ ദുരനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെൺകുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആർ.എൽ.വി. രാമകൃഷ്ണൻ. 

അതേസമയം സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആർ.എൽ.വി. രാമകൃഷ്ണൻ വ്യക്തമാക്കി. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എല്ലാ പാർട്ടികളും പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.