രാജ്യസഭ സീറ്റ് കിട്ടാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച് ആര്‍ജെഡി

rjd

രാജ്യസഭ സീറ്റ് കിട്ടാത്തതില്‍ എല്‍ഡിഎഫില്‍ കടുത്ത അതൃപ്തി അറിയിച്ച് ആര്‍ജെഡി. രാജ്യസഭാ സീറ്റ് ധാരണായായ യോഗത്തില്‍ ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് വര്‍ഗീസ് ജോര്‍ജ് പൊട്ടിത്തെറിച്ചു. 

എപ്പോഴും രാജ്യസഭാ സീറ്റ് സിപിഐക്ക് നല്‍കുന്നുവെന്നാണ് വര്‍ഗീസ് ജോര്‍ജിന്റെ പരാതി. ഘടക കക്ഷിയിലെ എല്ലാവര്‍ക്കും പരിഗണന കിട്ടണം എന്നും ശ്രേയാംസ് കുമാറിന്റെ കാലാവധി കഴിഞ്ഞപ്പോഴേക്കും എല്‍ഡിഎഫ് സീറ്റ് സിപിഐക്ക് നല്‍കിയെന്നും വര്‍ഗീസ് ജോര്‍ജ് വിമര്‍ശിച്ചു. ലോക്‌സഭാ സീറ്റ് ചോദിച്ചിട്ടും കിട്ടാത്ത സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് ചോദിക്കുന്നതെന്നും എല്‍ഡിഎഫില്‍ കടുത്ത അവഗണനയാണ് ആര്‍ജെഡി അനുഭവിക്കുന്നതെന്നും ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ ശ്രേയാംസ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Tags