റിജിത്ത് വധം: ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാർ
കണ്ണൂര്‍: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. 9 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി.വി. സുധാകരന്‍ (50), കോത്തല താഴെ വീട്ടില്‍ കെ.ടി. ജയേഷ് (35), വടക്കെ വീട്ടില്‍ വി.വി. ശ്രീകാന്ത് (40), പുതിയ പുരയില്‍ പി.പി. അജീന്ദ്രന്‍ (44), ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി. അനില്‍കുമാര്‍ (45), പുതിയ പുരയില്‍ പി.പി. രാജേഷ് (39), കോത്തല താഴെ വീട്ടില്‍ അജേഷ് (34), ചാക്കുള്ള പറമ്പില്‍ സി.പി രഞ്ജിത്ത് (39), വടക്കെവീട്ടില്‍ വി.വി. ശ്രീജിത്ത് (40), തെക്കേ വീട്ടില്‍ ടി.വി. ഭാസ്‌കരന്‍(60) എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി ഏഴിന് വിധിക്കും 2005 ഒക്ടോബര്‍ രണ്ടിന് രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ കണ്ണപുരത്തെ അരക്കന്‍ വീട്ടില്‍ റിജിത്തിനെ (26) വെട്ടി കൊലപ്പെടുത്തിയത്. കുടെയുണ്ടായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കെ.വി. നികേഷ്, ചിറയില്‍ വികാസ്, കെ. വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു. നികേഷിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.
കെ. ഉമേഷ്, പി.പി. സജീവന്‍, കോടതിയിലെ പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് വി.സി. ജയരാജന്‍, വില്ലേജ് ഓഫിസര്‍ പി.വി. അരവിന്ദന്‍, പി.കെ. ബാലന്‍, ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. വിദ്യാധരന്‍, ഡോ. ഹിലാരി സലാം, സയിന്റിഫിക് എ. ബാബു, പൊലീസ് ഫോട്ടോഗ്രാഫര്‍ പി.വി. സുരേന്ദ്രന്‍, പൊലീസ് ഓഫിസര്‍മാരായ, എ.വി. ജോര്‍ജ്, ടി.പി. പ്രേമരാജന്‍, കെ. പുരുഷോത്തമന്‍, പ്രകാശന്‍, കെ. രവീന്ദ്രന്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍സാക്ഷികള്‍.