സർക്കാർ മദ്യനയംതിരുത്തണം : ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടരുന്നു

shashikala
shashikala

കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടന്നു വരുന്ന അനിശ്ചിത കാല സത്യഗ്രഹ സമരം തുടരുന്നു.

സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നപരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർട്ടിസ്റ്റ് ശശികല മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന പ്രസിഡന്റ്‌ ഇൻ ചാർജ് ഏട്ടൻ ശുകപുരം, സെക്രട്ടറി മേഴ്‌സി ജോയ്, സംസ്ഥാന ഭാരവാഹികളായ ബദറുദ്ദീൻ ഗുരുവായൂർ, ചന്ദ്രബാബു, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags