അത്തരം ചിത്രങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ല; അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല; യുവാവിന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് അയച്ചുവെന്ന ആരോപണം തള്ളി രേവതി

revathi
revathi

യുവാവിന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. 

Also read: താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല; എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു; മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ തകർക്കരുത്; മോഹൻലാൽ

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി. ഹോട്ടൽ മുറിയിൽവെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവ് ആരോപിച്ചത്.