പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ മുഖ്യപ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ്, ഒളിവില്‍ കഴിയവെ അറസ്റ്റിലാകുന്നത് ഭാര്യയുമായുള്ള രാത്രിസമയത്തെ വാട്സാപ് ചാറ്റിന് പിന്നാലെ..
reshmanijildasarrest

കണ്ണൂർ : പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ് ഒളിവില്‍ കഴിയവെ പിടിയിലാകുന്നത് രാത്രി സമയത്ത് ഭാര്യയുമായുള്ള വാട്സാപ് ബന്ധം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്.നിജില്‍ ദാസിന്റെ ഭാര്യയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് പ്രതി വലയിലായത്. സൈബര്‍ ടീമിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രാത്രി സമയത്ത് ഭാര്യയുമായി വാട്സാപ്പില്‍ ബന്ധപ്പെടുന്നതു ശ്രദ്ധയില്‍പെട്ടു.

തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചു. ഇതേ തുടര്‍ന്നാണു പ്രതി വലയിലായത്.ന്യൂ മാഹി എസ്‌ഐമാരായ വിപിന്‍, അനില്‍കുമാര്‍, സിപിഒമാരായ റിജീഷ്, അനുഷ എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതി നിജില്‍ദാസിനെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ നിഖില്‍ദാസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വീട്ടുടമയായ രേഷ്മയെ രാത്രി തന്നെ മജിസ്ട്രേട്ടിനു മുന്നിലെത്തിച്ച്‌ റിമാന്‍ഡ് ചെയ്യിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ രാത്രി എട്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെട്ടത് പൊലീസിനെ വീണ്ടും നാണം കെടുത്തുന്ന സംഭവമായി മാറി. മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കില്‍ പോലും പൊലീസ് കാവലുള്ള ഈ പ്രദേശത്തെ വീട്ടിലെത്തി ജനല്‍ച്ചില്ലുകള്‍ മുഴുവന്‍ അടിച്ചു തകര്‍ത്തശേഷമായിരുന്നു ബോംബേറ്. രണ്ടു ബോംബുകള്‍ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്.

ബോംബേറില്‍ ചുമരിനും ടൈല്‍സിനും കേടുപാടു സംഭവിച്ചു. പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കനത്ത പൊലീസ് സംഘം പരിസരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Share this story