കാ​ഞ്ഞ​ങ്ങാ​ട് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ

google news
court

കാ​ഞ്ഞ​ങ്ങാ​ട്: പ​ള്ളി​ക്ക​ര അ​പ്പ​ക്കു​ഞ്ഞി(65)​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ പ്ര​മോ​ദി​നെ(37)​കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.4ന് പ്ര​തി പി​താ​വി​നെ തേ​ങ്ങ പൊ​തി​ക്കു​ന്ന മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചും പി​ക്കാ​സു​കൊ​ണ്ടും ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

ചി​കി​ത്സക്കി​ടെ രാ​ത്രി 7.45ന് ​ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വൈ​കീ​ട്ട് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് ട്ടുന​ൽ​കി.

Tags