മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍- വിശദമായി അറിയാം
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ ഒഴുകികൊണ്ടിരിക്കുകയാണ്. സാധരണക്കാർ ഉൾപ്പെടെ സാമൂഹിക, സംസ്കാരിക, സിനിമ മേഖലകളിലെ നിരവധിആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകികൊണ്ടിരിക്കുന്നത്.
സംഭാവനകള്‍ വിശദമായി
തിരുവനന്തപുരം കോർപ്പറേഷൻ - രണ്ട് കോടി രുപ
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന് - രണ്ട് കോടി രൂപ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ - ഒരു കോടി രൂപ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ - ഒരു കോടി രൂപ
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ - ഒരു കോടി
മുന്‍ എംപിയും എസ്ആര്‍എം യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആർ പാരിവേന്ദർ - ഒരു കോടി രൂപ
ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് - 50,34,000 രൂപ
സിപിഐ എം സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ
ചലച്ചിത്രതാരം മോഹൻലാൽ - 25 ലക്ഷം രൂപ
അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ - 35 ലക്ഷം രൂപ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ - 25 ലക്ഷം രൂപ
മഞ്ജു വാര്യര്‍ ഫൗണ്ടേഷന് - അഞ്ച് ലക്ഷം രൂപ
കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് - അഞ്ച് ലക്ഷം രൂപ
സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ - അഞ്ച് ലക്ഷം രൂപ
കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ - മൂന്ന് ലക്ഷം രൂപ
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ - രണ്ടര ലക്ഷം രൂപ
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു - രണ്ട് ലക്ഷം രൂപ
ചലച്ചിത്രതാരം നവ്യാ നായര്‍ - ഒരു ലക്ഷം രൂപ
മുന്‍ സ്പീക്കര്‍ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ
പുത്തന്‍ മഠത്തില്‍ രാജന് ഗുരുക്കള്‍ - ഒരു ലക്ഷം രൂപ
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ
കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) - ഒന്നര ലക്ഷം രുപ
ആർച്ച സി അനിൽ, മടവൂർ - ഒരു ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറല്‍ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) - 1,41,000 രൂപ
ആള് കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കാറ്റഗറി നമ്പർ 537/2022 - 1,32,000 രൂപ
വിപിഎസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ
അറിയിച്ചു.