മഴ ശമിക്കുന്നു : എല്ലാ ജില്ലകളിലേയും റെഡ് അലർട്ട് പിൻവലിച്ചു
Wed, 3 Aug 2022

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് തുടരുന്നു.
നിലവില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകളില്‍ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശിച്ചു. രണ്ട് ദിവസം കൂടി പിന്നിട്ടാല്‍ മഴ ശക്തികുറഞ്ഞ് സാധാരണ സ്ഥിതിയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.