കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

KCBC criticizes govt's liquor policy
KCBC criticizes govt's liquor policy

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിരൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 577.7 കോടിരൂപയുടെ വര്‍ദ്ധന ആണ് ഉണ്ടായത്. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ 18,510.98 കോടിരൂപയുടെ മദ്യ വില്പന യാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍ ഈ വര്‍ഷം 577.7 കോടി രൂപ വര്‍ധിച്ച് 19,088.68 കോടിയിലെത്തി.

വില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപ. 2023 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ കേരളത്തില്‍ വില്‍പന നടത്തുന്ന മദ്യങ്ങളില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത് വെറും 20 ശതമാനം മാത്രമാണ്. 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പന നടത്തുന്നത്. കൂടാതെ കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്‌ലെറ്റുകളുമുണ്ട്. സംസ്ഥാനത്തെ 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Tags