ആർ.സി ബുക്ക് ലഭിക്കുന്നില്ല; ക​ടു​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടംനേരിട്ട് വാഹന ഉടമകൾ

google news
smart rc book

ക​ണ്ണൂ​ർ: ആ​ർ.​സി ലഭിക്കാ​ത്ത​ത് കാ​ര​ണം വാ​ഹ​ന ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന​ത് ക​ടു​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടം. ത​ല​ശ്ശേ​രി- മാ​ഹി ബൈ​പാ​സി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന ആ​ർ.​സി​യി​ല്ലാ​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കാ​ണ് സാ​മ്പ​ത്തി​ക ന​ഷ്ടം ഏ​റെ സംഭവിക്കുന്നത് . ആ​ർ.​സി ബു​ക്കി​ല്ലാ​ത്ത​ത് കാ​ര​ണം ഫാ​സ് ടാ​ഗ് എ​ടു​ക്കാ​നാ​കു​ന്നി​ല്ല. ഇ​ത് കാ​ര​ണം വ​ലി​യ തു​ക ന​ൽ​കേ​ണ്ടി വ​രു​ന്ന​താ​യി വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പു​തി​യ ആ​ർ.​സി ബു​ക്ക് കി​ട്ടാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ആ​വ​ശ്യ​മാ​യ പ​ണം മു​ന്‍കൂ​റാ​യി വാ​ങ്ങി​യാ​ണ് ആ​ർ.​സി ബു​ക്ക് ഉ​ട​മ​ക​ൾ​ക്ക് ന​ല്‍കാ​തി​രി​ക്കു​ന്ന​ത്. എ​ട്ട് കോ​ടി​യി​ലേ​റെ രൂ​പ പ്രി​ന്‍റി​ങ് ക​മ്പ​നി​ക്ക് കു​ടി​ശ്ശി​ക​യാ​യ​തോ​ടെ​യാ​ണ് പ്രി​ന്‍റി​ങ് മു​ട​ങ്ങി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്നാ​ണ് ഈ ​പ​ണം ന​ല്‍കാ​നാ​കാ​ത്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ആ​ർ.​സി ത​പാ​ലി​ൽ അ​യ​ക്കു​ന്ന​തി​നാ​ണ് പ​ണം മു​ൻ​കൂ​റാ​യി കൈ​പ്പ​റ്റി​യ​ത്. ത​പാ​ലി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ ആ​ർ.​ടി ഓ​ഫി​സു​ക​ളി​ൽ പോ​യി നേ​രി​ട്ട് കൈ​പ​റ്റാ​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ര​ണ്ടാ​ഴ്ച മു​മ്പ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​തു​വ​രെ ആ​ർ.​സി ബു​ക്കു​ക​ൾ ഓ​ഫി​സു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്ന് ഒ​ട്ടേ​റെ പേ​ർ ദി​വ​സ​വും ഓ​ഫി​സു​ക​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്. നി​ല​വി​ൽ 3.80 ല​ക്ഷം ലൈ​സ​ൻ​സും 3.50 ല​ക്ഷം ആ​ർ.​സി​യും വി​ത​ര​ണം ചെ​യ്യാ​നു​ണ്ടെ​ന്ന് മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags