റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും

google news
ration shop

റേഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ. ഐ. സിക്കും ഐ. ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും.

സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ. ഐ. സിയും ഐ. ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.

Tags