പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്

ration card
ration card

 പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർ‌പ്പെടുത്തുന്നത്. ഡിസംബർ 2 മുതൽ 8 വരെ ഒന്നാം ഘട്ടവും ഡിസംബർ 9 മുതൽ 15 വരെ രണ്ടാംഘട്ടവും നടത്തും.

ഇ പോസ് ,ഐറിസ് സ്കാനർ, ഫെയ്സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്ഡേഷൻ. 82% മഞ്ഞ, പിങ്ക് കാർഡ് ഉടമകളും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. റേഷൻ കാർഡും ആധാർകാർഡുമായി റേഷൻകടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡുടമകൾ നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്.
 

Tags