പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

google news
vyf

അ​ടൂ​ർ: അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ൽ​നി​ന്ന്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം മു​ള​വ​ന ബി​ജു​ഭ​വ​നി​ൽ ബി.​എ​സ്‌. സി​ദ്ധാ​ർ​ഥി​നെ​യാ​ണ്​​ (ശ്രീ​ക്കു​ട്ട​ൻ-22) അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. മാ​ർ​ച്ച് 28ന് ​വൈ​കീ​ട്ടാ​ണ്​ സം​ഭ​വം.

പെ​ൺ​കു​ട്ടി അ​മ്മ​യോ​ടൊ​പ്പം അ​ടൂ​ർ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ജ​ങ്ഷ​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​വ​രു​മ്പോ​ൾ അ​ടു​ത്തെ​ത്തി​യ യു​വാ​വ് ബൈ​ക്കി​ൽ പെ​ൺ​കു​ട്ടി​യെ ക​യ​റ്റി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും നേ​ര​ത്തേ പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഇ​വ​ർ പോ​യ​ത്.

പെ​ൺ​കു​ട്ടി​ക്ക്​ 22 വ​യ​സ്സു​ണ്ടെ​ന്ന് സു​ഹൃ​ത്തി​നെ പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ടൂ​ർ എ​സ്.​എ​ച്ച്.​ഒ ആ​ർ. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags