വിവാഹ വാഗ്ദാനം നൽകി പീഡനം : പ്രതിക്ക് 23 വര്‍ഷം കഠിനതടവ്

Rape by promise of marriage: Accused gets 23 years rigorous imprisonment
Rape by promise of marriage: Accused gets 23 years rigorous imprisonment

കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട പന്നിയോട് അമ്മന്‍കുളങ്ങര ഷോജന്‍ ഭവനില്‍ ഷോജി(25)നെയാണ് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒമ്പതുമാസം അധികം കഠിനതടവ് അനുഭവിക്കണം. കേസില്‍ പ്രേരണക്കുറ്റം ചുമത്തിയിരുന്ന രണ്ടാം പ്രതിയെ കോടതി ശവറുതെവിട്ടു. 

സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ പ്രതി വിവാഹ വാഗ്ദാനം നല്‍കി ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 21 സാക്ഷികളെ വിസ്തരിച്ചു.  29 രേഖകള്‍ ഹാജരാക്കി. കാട്ടാക്കട ഇന്‍സ്‌പെക്ടറായിരുന്ന ഡി. ബിജുകുമാറാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍. പ്രമോദ് കോടതിയില്‍ ഹാജരായി.
 

Tags