പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ചു ;യുവാവ് പിടിയിൽ
rapecase

ഇലവുംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ്പിടിയിലായി. ഇലവുംതിട്ട മെഴുവേലി അയത്തില്‍ സനു നിവാസില്‍ സുനു സജീവാണ് (24) ഇലവുംതിട്ട പോലീസിന്റെ വലയിലായത്.

പാല്‍വിതരണ വാഹനം ഓടിച്ചിരുന്ന ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഒളിവില്‍പ്പോയ പ്രതിയെ കഴിഞ്ഞദിവസം പോലീസ് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

പത്തനംതിട്ട ഡിവൈ.എസ്.പി.യും നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി.യും നേതൃത്വം നല്‍കിയ അനേഷണസംഘത്തില്‍ എസ്.എച്ച്.ഒ. ഡി.ദീപു, എസ്.ഐ. വിഷ്ണു, എസ്.സി.പി.ഒ. സന്തോഷ്‌കുമാര്‍, രജിന്‍, ധനൂപ്, പ്രശാന്ത്, സി.പി.ഒ. ശ്യാംകുമാര്‍, അനിത എന്നിവരുമുണ്ടായിരുന്നു.

Share this story