കൊല്ലം ചടയമംഗലത്ത് ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി 16കാരിയെ പീഡിപ്പിക്കാൻ ശ്രമം : 43 -കാരൻ അറസ്റ്റിൽ
Fri, 5 Aug 2022

ചടയമംഗലം:പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് കോളനിയില്‍നിന്ന് രാജു(43)വിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ക്കടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് അറസ്റ്റ്.
മറ്റൊരു സംഭവത്തില്‍ പതിന്നാലുകാരിയെ ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട് മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 22-കാരനായ പ്രവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗള്‍ഫിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം വര്‍ക്കലയിലെ വീട്ടിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.