കൊച്ചിയിലെ ഫ്‌ളാറ്റിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; ഗ്യാസ് ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ
Sat, 6 Aug 2022

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ അറസ്റ്റില്‍. ചേരാനല്ലൂരിലെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ നോര്‍ത്ത് പറവൂര്‍ കൈതാരം സ്വദേശി തേവരുപറമ്പില്‍ വീട്ടില്‍ അജീന്ദ്രനെ (51) യാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
15 വയസ്സുള്ള പെണ്‍കുട്ടി തനിച്ചുള്ള സമയം ഗ്യാസ് സിലിന്‍ഡര്‍ വാങ്ങിയ ബില്ലിന്റെ ബാക്കി പണം തിരികെ തരാനെന്ന രീതിയില്‍ ഫ്‌ളാറ്റില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ബഹളംവെയ്ക്കുകയും പരിസരവാസികള്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി പോലീസിന് കൈമാറുകയുമായിരുന്നു. ചേരാനല്ലൂര്‍ എസ്.എച്ച്.ഒ. കെ.ജി. വിപിന്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ . തോമസ് കെ.എക്‌സിനാണ് അന്വേഷണച്ചുമതല.