അമ്മയിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്
500 പേരെ ഉള്‍പ്പെടുത്തിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ ട്രോളി രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം : അമ്മയിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില്‍ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. 

കുറ്റാരോപിതരെ മാറ്റിനിര്‍ത്തണമെന്നും നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അമ്മയിലെ അംഗങ്ങള്‍ സ്ത്രീ സംഘടനയില്‍ പോയി പരാതി പറയാന്‍ പറയുന്നവരെ മാറ്റി നിര്‍ത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയന്‍ പിള്ള രാജുവിനെതിരെയും രഞ്ജിനി വിമര്‍ശനമുന്നയിച്ചു. 

Share this story