ലഹരി വ്യാപകമാകുന്നതിന്‍റെ പ്രധാന കാരണം എസ്എഫ്ഐ ,രാഷ്ട്രീയ പിന്തുണയുള്ളത് കൊണ്ടാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് : രമേശ് ചെന്നിത്തല
Mar 15, 2025, 11:40 IST


തൃശ്ശൂര്‍: കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്‍റെ പ്രധാന കാരണം SFI ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണം.കൊച്ചിയിലെ പോലീസിനെ അഭിനന്ദിക്കുന്നു.രാഷ്ട്രീയ പിന്തുണയുള്ളത് കൊണ്ടാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നതെന്നും അദ്ദേഹം ആരോപിച്ചു
9 വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ല.രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തിൽ വ്യാപകമാകുന്നത്.9 വർഷമായി കേരളത്തിലെ മുഖ്യമന്ത്രി ഉറങ്ങുകയാണ്.കേരള പോലീസ് വിചാരിച്ചാൽ 24 മണിക്കൂർ കൊണ്ട് ഉറവിടം കണ്ടെത്താനാകും.എന്നാൽ സർക്കാർ അതിന് മുതിരുന്നില്ല.