'രാമായണമാസത്തില്‍ രാമായണത്തെ അധിക്ഷേപിച്ച്‌ ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിന് റംസാന്‍ മാസത്തില്‍ ഖുറാനെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാൻ ധൈര്യമുണ്ടോ ?' : നുസ്രത്ത് ജഹാന്‍

nuzrath
nuzrath

തിരുവനന്തപുരം : രാമായണമാസത്തില്‍ രാമായണത്തെ അധിക്ഷേപിച്ച്‌ ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമം ദിനപത്രം റംസാന്‍ മാസത്തില്‍ ഖുറാനെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമോയെന്ന് റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഇന്ത്യ) ദേശീയ വൈസ് പ്രസിഡന്‍റ് നുസ്രത്ത് ജഹാന്‍ .

രാമായണമാസത്തില്‍ ഓരോ ദിവസവും രാമയണത്തെ വിമര്‍ശിക്കുകയാണ് ഈ മൗദൂദി പത്രം ചെയ്യുന്നതെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.

“ഇതുപോലെ ഖുറാനെ വിമര്‍ശിച്ച്‌ എഴുതാന്‍ ഇവര്‍ക്ക് കഴിയുമോ? ഖുറാനെ വിമര്‍ശിക്കുന്ന ജബ്ബാര്‍ മാഷ്ടെയും ഹമീദ് ചേന്നമംഗലൂരിന്റെയും ഒക്കെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഈ പത്രത്തിന് ധൈര്യമുണ്ടോ?”- നുസ്രത്ത് ജഹാന്‍ ചോദിച്ചു.
തനിക്ക് സത്യം പറയാന്‍ മടിയില്ലെന്നും മരണത്തെ ഭയമില്ലെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.

Tags