ഒരുമിച്ചു ജോലി ചെയ്തിരുന്ന ഉറ്റ സുഹൃത്തുക്കളുടെ വിയോഗം, റോഡരികിലൂടെ പണിയായുധങ്ങളുമായി നടന്ന് പോകുമ്പോൾ അവിചാരിതമായി തേടിയെത്തിയത് മരണം
മൂന്ന് പേരുടെ വിയോഗത്തിൽ നടുങ്ങി രാമന്തളി
കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ വാഹനാപകടത്തിൽ മരിച്ചത് ഒരുമിച്ചു തൊഴിലുറപ്പ് ജോലി ചെയ്തു വന്നിരുന്ന ഉറ്റ സുഹൃത്തുകളായ തൊഴിലാളി സ്ത്രീകൾ ' രാമന്തളിയിൽ പിക്കപ്പ് മിനി വാൻ ലോറിയിടിച്ചു കൊല്ലപ്പെട്ടത് പണിയായുധങ്ങളും ഭക്ഷണ പൊതികളുമായി ജോലിസ്ഥലത്തേക്ക് പോയ വഴിയാത്രക്കാരായ മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളാണെന്ന വാർത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത്. ആദ്യം രണ്ടു പേരുടെയും വൈകിട്ടോടെ മറ്റൊരാളുടെയും അപകട മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏഴിമലയ്ക്കടുത്തെ രാമന്തളി കുരിശുമുക്കിലെ വാഹനാപകടത്തിലാണ് മൂന്ന് മധ്യവയസ്കകളായ സ്ത്രീകൾ മരിച്ചത്. ഏറ്റവും ഒടുവിൽ പയ്യന്നൂർ.രാമന്തളി സ്വദേശിനി ശ്രീലേഖയാണ് (49)മംഗളൂരുവിലെ എ ജെ.ആശുപത്രിയിൽ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നുംമംഗളൂരുവിലേക്ക് കൊണ്ടുപോയതായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നിനാണ് അതിതീവ്ര പരിചരണ വിഭാഗത്തിലിരിക്കെ ഇവർമരണമടയുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളായശോഭ, യശോദ എന്നിവർ നേരത്തെ മരണമടഞ്ഞിരുന്നു.രാമന്തളി കുരിശുമുക്കിൽ വാഹനാപകടത്തിൽ ഉറ്റസുഹൃത്തുക്കളായ തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി. നേരത്തെ രാമന്തളി കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലതിങ്കളാഴ്ച്ചരാവിലെ 9.30 ഓടെയായിരുന്നു സംഭവം.
രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തിൽ നിന്നും മൂന്ന് പേർ കുരിശുമുക്കിൽ നിന്നും രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീർക്കാൻ പോകവെയായിരുന്നു അപകടം. കുരിശുമുക്ക്- ഏഴിമല ടോപ് റോഡിൽ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന പിക്കപ്പ് മിനിലോറിയാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞത്.
ശോഭ സംഭവ സ്ഥലത്തു വെച്ചും യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണമടയുകയായിരുന്നു. സംഭവത്തിൽ ഗുഡ്സ് ഓട്ടോറിയ ഡ്രൈവർക്കെതിരെ പൊലിസ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പയ്യന്നൂർ പൊലിസിൻ്റെ പ്രാഥമിക നിഗമനം.