ഈ നൂറ്റാണ്ടിലും ജാതിയും മതവും പറയുന്ന ഈ വ്യക്തി ഉത്തരേന്ത്യയിലെ ഏതെങ്കിലും ഉള്‍ഗ്രാമത്തിലാണോ ജീവിക്കുന്നത് ; രാമകൃഷ്ണന് പിന്തുണയുമായി സീമ ജി നായര്‍

google news
seema

കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ട നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് നേരെ നടന്ന അധിക്ഷേപത്തില്‍ പ്രതികരിച്ച് നടി സീമ ജി നായര്‍. കലാമണ്ഡലം എന്ന കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്തുവെക്കുന്ന ഒരു കലാകാരി ആര്‍എല്‍വി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നു. 

ഈ നൂറ്റാണ്ടിലും ജാതിയും മതവും പറയുന്ന ഈ വ്യക്തി ഉത്തരേന്ത്യയിലെ ഏതെങ്കിലും ഉള്‍ഗ്രാമത്തിലാണോ ജീവിക്കുന്നത് എന്ന് സീമ ജി നായര്‍ ചോദിച്ചു. ആര്‍എല്‍വി രാമകൃഷ്ണന് ഇത്തരം അധിക്ഷേപങ്ങള്‍ അതിജീവിച്ച് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നും സീമ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. 

പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.
 

Tags