രാജ്യസഭാ സീറ്റ് തര്‍ക്കം ; ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് സിപിഐഎം

google news
CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ

എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് സിപിഐഎം. കേരള കോണ്‍ഗ്രസ് എമ്മുമായി സിപിഐഎം ഉടന്‍ ചര്‍ച്ച നടത്തും. കോട്ടയത്ത് പരാജയപ്പെട്ടതോടെ പാര്‍ലമെന്റില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ആവശ്യം.

നാളെ നടക്കുന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാകും ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുക. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് ആരംഭിക്കും. 
രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ച് സിപിഐ രംഗത്തെത്തിയിരുന്നു.

Tags