പിന്തിരിപ്പൻ രാഷ്ട്രീയം പറയാനില്ല, ജനം ആവശ്യപ്പെടുന്നത് മാറ്റം: രാജീവ് ചന്ദ്രശേഖർ

google news
dszg

തിരുവനന്തപുരം: നുണയുടെ പിന്തിരിപ്പൻ രാഷ്ട്രീയം പറയുകയല്ല ലക്ഷ്യമെന്നും പുരോഗതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് തന്റെ പക്ഷമെന്നും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കളക്ടറേറ്റിൽ വ്യാഴാഴ്ച രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ്. പത്രിക സമർപ്പിച്ചതോടെ അവസാന ഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. എന്റെ ഇതുവരെയുള്ള പര്യടനത്തിലുടനീളം ഞാൻ മനസ്സിലാക്കിയത് ജനങ്ങൾക്ക് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നാണ്. മാറ്റം വേണമെന്നതാണ് ജനമനസ്സ് പറയുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷം ഈ ലോക്സഭാ മണ്ഡലത്തിൽ കാര്യമായി ഒന്നും നടന്നിട്ടില്ല എന്നത് യാഥാർഥ്യമാണ്. 

ജനമാണ് അതിന്റെ കരണത്തെക്കുറിച്ചു പറയേണ്ടതും പ്രതികരിക്കേണ്ടതും. കഴിഞ്ഞ പത്ത് വർഷം ഇന്ത്യയിൽ വന്ന പുരോഗതിയും വികസനവും ഭാവി കാഴ്ചപ്പാടുമാണ് ഞാൻ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 വർഷം ഇവിടെ നടക്കാത്തത് അടുത്ത അഞ്ചു വർഷം കൊണ്ട് ചെയ്തു കാണിക്കാൻ എനിക്കു കഴിയുമെന്ന ഉറപ്പുണ്ട്. തിരുവന്തപുരത്തിന്റെ സമഗ്രവികസനത്തിനുള്ള മാനിഫെസ്റ്റോ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. 

ഏപ്രിൽ 14ഓടെ അത് ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും വികസനങ്ങളുമായിരിക്കും എം പിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഞാൻ ഇവിടെ നടപ്പാക്കുക. അതുവച്ച് എന്റെ പ്രവർത്തനം വിലയിരുത്താം. ഇനി ഇവിടെ കാര്യങ്ങൾ നടക്കുമെന്ന് നൂറു ശതമാനം ഉറപ്പിക്കാമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags