രോഗപ്രതിരോധ ശീലങ്ങൾ പാലിച്ചാൽ മഴക്കാല രോഗങ്ങളെ മാറ്റി നിർത്താം

google news
fever

രോഗപ്രതിരോധ ശീലങ്ങൾ പാലിച്ചാൽ മഴക്കാല രോഗങ്ങളെ മാറ്റി നിർത്താം.

കുടിവെള്ളം,ആഹാരപദാർത്ഥങ്ങൾ, ശുചിത്വ കാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണം.

മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ജലസ്രോതസ്സുകൾ മലിനമാകാം. 

മഞ്ഞപ്പിത്തം, ടൈഫോയ്ഡ്,
വയറിളക്കം എന്നീ ജലജന്യ രോഗങ്ങൾക്ക് ഇത് കാരണമാകാം.

കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.പച്ചവെള്ളം കുടിക്കാൻ ഉപയോഗിക്കരുത്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. കഴിവതും ചൂടോടെ കഴിക്കുക. 
പഴകിയ ഭക്ഷണം കഴിക്കരുത്.

ഡെങ്കിപ്പനി തടയാൻ ഏറെ ശ്രദ്ധ വേണം.


വീടിനുള്ളിലും പരിസരത്തും  വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള വസ്തുക്കളിലൊക്കെ ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകും.
ഇങ്ങനെയുള്ള സാഹചര്യങ്ങൾ കണ്ടെത്തി അവ ഒഴിവാക്കുക. 

മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനിയുടെ രോഗാണുക്കളുണ്ടാകും.
ശരീരത്തിലെ നേർത്ത സ്തരങ്ങളിലൂടെയും ചെറിയ മുറിവുകളിലൂടെയും ഇവ ശരീരത്തിൽ കയറി എലിപ്പനി ഉണ്ടാക്കും.

അതിനാൽ മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്നവർ ഗംബൂട്ട് , കൈയ്യുറ എന്നിവ ധരിക്കുക.
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക.

മഴയത്ത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാറുണ്ട്. നടവഴികളിലും മറ്റും വെള്ളക്കെട്ട് ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്നവർക്കും എലിപ്പനി പിടിപെടാൻ സാധ്യതയേറെയായതിനാൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.

എച്ച് 1 എൻ 1 പോലെയുള്ള പകർച്ചപ്പനി തടയാൻ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക. ആശുപത്രിയിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കണം.
ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്ക് ഏറെ ശ്രദ്ധ വേണം.
പനിയുള്ളവർ മാസ്ക് ധരിക്കേണ്ടതും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുക.

അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.രോഗിക്ക് കൂട്ടിരിപ്പിന് ഒരാൾ മാത്രം പോകുക 

പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വെച്ച് താമസിപ്പിക്കരുത്.
പനി പല രോഗങ്ങളുടെയും ലക്ഷണമാണ്. അതിനാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുന്നത് രോഗം കണ്ടെത്തുന്നതിനും, യഥാസമയം ചികിത്സ ഉറപ്പാക്കി രോഗം ഗുരുതരമാകുന്നത് തടയുന്നതിന് സഹായിക്കും

Tags