സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു, രാത്രി കൂടുതൽ ഇടങ്ങളിൽ മഴ കിട്ടിയേക്കും
Thu, 16 Mar 2023

രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. കൂടുതൽ ഇടങ്ങളിൽ ഇന്ന് രാത്രിയോടെ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു. മഴ കിട്ടി തുടങ്ങിയതോടെ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.