കേരളത്തിൽ ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്

rain-

തിരുവനന്തപുരം: ശനിയാഴ്ച നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം . എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്. കടുത്ത ചൂടിനിടയിലും സംസ്ഥാനത്ത് പലയിടത്തും വെള്ളിയാഴ്ച വേനൽ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച വേനൽ മഴ വൈകാതെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ലഭിക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. എന്നാല്‍, സാധ്യതയുള്ള പത്ത് ജില്ലകളില്‍ ചിലയിടത്ത് മാത്രമാണ് മഴ ലഭിച്ചത്. ജില്ലകളില്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

Tags