കനത്ത മഴ തുടരുന്നു...കലാഭവനുള്ളിൽ വെള്ളം കയറി; ലക്ഷങ്ങൾ വിലയുള്ള ഗിറ്റാർ, കീബോർഡ് തുടങ്ങിയവ നശിച്ചു
kalabhaan
എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷനു മുന്‍വശം, എംജി റോഡ്, മരട് ഭാഗങ്ങളില്‍ വെള്ളം കയറി. ടൗൺഹാളിനു സമീപം കൊച്ചിൻ കലാഭവനുള്ളിൽ വെള്ളം കയറി ലക്ഷങ്ങൾ വിലയുള്ള ഗിറ്റാർ, കീബോർഡ് തുടങ്ങിയവ നശിച്ചു. മരം വീണ് വൈപ്പിന്‍– മുനമ്പം സംസ്ഥാന പാതയിലെ ഗതാഗതം
തടസ്സപ്പെട്ടു. കൊട്ടാരക്കര പുലമണ്‍ തോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി.

കേരളത്തിൽ കനത്ത മഴ തുടരുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത 5 ദിവസം സംസ്ഥാനത്തു നല്ല മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട തീവ്രമഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, കോട്ടയം,ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം
ജില്ലയിലും ഓറഞ്ച് അലർട്ടുണ്ട്.

എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷനു മുന്‍വശം, എംജി റോഡ്, മരട് ഭാഗങ്ങളില്‍ വെള്ളം കയറി. ടൗൺഹാളിനു സമീപം കൊച്ചിൻ കലാഭവനുള്ളിൽ വെള്ളം കയറി ലക്ഷങ്ങൾ വിലയുള്ള ഗിറ്റാർ, കീബോർഡ് തുടങ്ങിയവ നശിച്ചു. മരം വീണ് വൈപ്പിന്‍– മുനമ്പം സംസ്ഥാന പാതയിലെ ഗതാഗതം
തടസ്സപ്പെട്ടു. കൊട്ടാരക്കര പുലമണ്‍ തോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി.

തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ ഉയര്‍ത്തി.കരമന, കിള്ളിയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നാളെ വരെ കേരള‍തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനം നിരോധിച്ചു.

Share this story