കനത്ത മഴ : പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുന്നു : വീണ്ടും ആശങ്ക
manappuram

കൊച്ചി : പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നു. രാത്രി വൈകിയും ഇരുപുഴയിലും വെള്ളത്തിന്‍റെ അളവ് വർധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.പെരിയാറിൽ മാർത്താണ്ഡവർമ പാലത്തിന് സമീപത്ത് 3.245 മീറ്റർ ആണ് ജലനിരപ്പ്. ഇവിടെ 2.50 ആയിരുന്നു വെള്ളപ്പൊക്ക മുന്നറിയിപ്പ് നില. കാലടിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. 5.5 മീറ്റർ എന്ന മുന്നറിയിപ്പ് നില മറികടന്ന് രാത്രി ഇവിടെ 6.095 മീറ്ററെത്തി.

ഇവിടെ 7.3 മീറ്റർ ജലനിരപ്പ് എത്തുമ്പോഴാണ് അപകട നിലയായി പ്രഖ്യാപിക്കുന്നത്. മൂവാറ്റുപുഴയാറിൽ അപകടനിലയും കടന്നിരിക്കുകയാണ് ജലനിരപ്പ്. 11.015 മീറ്റർ എന്ന അപകടനില കടന്ന് ഇവിടെ 12.185 മീറ്ററായി ജലനിരപ്പ് ഉയർന്നു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ പെ​രി​യാ​ർ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ആ​ശ്വാ​സം വീ​ണ്ടും ആ​ശ​ങ്ക​ക്ക് വ​ഴി​മാ​റി. പെ​രി​യാ​റി​ൽ ബു​ധ​നാ​ഴ്ച ജ​ല​നി​ര​പ്പ് കു​റ​ഞ്ഞെ​ങ്കി​ലും വ്യാ​ഴാ​ഴ്ച വീ​ണ്ടും കൂ​ടി. ഇ​തോ​ടെ മ​ണ​പ്പു​റം ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ നി​ല​ക്കാ​തെ പെ​യ്ത മ​ഴ​യും മു​ക​ളി​ൽ​നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. ച​ളി​യു​ടെ അ​ള​വ് കൂ​ടി​യി​ട്ടി​ല്ല.

40 എ​ൻ.​ടി.​യു​വാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച ച​ളി​യു​ടെ അ​ള​വ്. അ​തി​നാ​ൽ ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​ല്ലെ​ന്ന് ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ കേ​ന്ദ്രം അ​സി. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ ജ​യി​ൻ രാ​ജ് പ​റ​ഞ്ഞു.ക​രു​മാ​ല്ലൂ​ർ: വി​ല്ലേ​ജി​ലെ ക​രു​മാ​ല്ലൂ​രി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. മേ​ഖ​ല​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പെ​രി​യാ​റി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ക​രു​മാ​ല്ലൂ​രി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ മു​റി​യാ​ക്ക​ൽ, മ​ണ്ട​ള, പാ​ണാ​ട്, പു​റ​പ്പ​ള്ളി, നാ​റാ​ണ​ത്ത് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ മു​റ്റ​ത്തും കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി.പെ​രി​യാ​റി​നോ​ട് ചേ​ർ​ന്ന ത​ടി​ക്ക​ക്ക​ട​വ്, അ​ടു​വാ​തു​രു​ത്ത്, മാ​മ്പ്ര, ത​ണ്ടി​രി​ക്ക​ൽ, കി​ഴ​ക്കെ വെ​ളി​യ​ത്തു​നാ​ട്, പാ​റാ​ന തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുന്നു.

Share this story