കനത്ത മഴ : പാലക്കാട് ആ​ല​ത്തൂ​രി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു
palakkad

ആ​ല​ത്തൂ​ർ : ​തോ​രാ​മ​ഴ​യി​ൽ താ​ലൂ​ക്കി​ൽ ര​ണ്ട്​ വീ​ട്​ ത​ക​ർ​ന്നു. കു​ഴ​ൽ​മ​ന്ദം ഒ​ന്ന് വി​ല്ലേ​ജി​ലെ ചി​ത​ലി​വെ​ട്ടു​കാ​ട്ടി​ൽ ചെ​ന്താ​മ​രാ​ക്ഷ​ൻ, ശാ​ന്ത​കു​മാ​രി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. 

കി​ഴ​ക്ക​ഞ്ചേ​രി വി​ല്ലേ​ജി​ൽ മം​ഗ​ലം പു​ഴ​യി​ലെ മ​മ്പാ​ട് പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് വി​ല്ലേ​ജി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ട​ത്തോ​ട് പ​ള്ളി​യി​ൽ പു​ന​ര​ധി​വാ​സ ക്യാ​മ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തെ നാ​ല്​ കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റി​യ​താ​യും താ​ലൂ​ക്ക്-​റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ പു​ഴ​ക​ളും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്. പ​ഴ​യ​കാ​ല​ത്തെ ഉ​യ​ര​ക്കു​റ​വു​ള്ള പാ​ല​ങ്ങ​ളെ​ല്ലാം ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്‌. പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

Share this story